മാത്ര്‍പിതാവ് (കുഞ്ഞിമമ്മി മൊല്ല ), അമ്മാവന്‍ കാസിം, മിസ്റ്റർ ഐ , അമ്മാവന്‍ ബാവ (റസാക്ക്) 1973
കല്യാണങ്ങളോടനുബന്ധിച്ചു ഫോട്ടോ എടുക്കല്‍ അടുത്ത കാലത്ത് പൊതുവെ സാധാരമാണ്. താഴത്തറ സഫിയാന്റെ വിവാഹത്തി നാണെന്നു തോന്നുന്നു . കാമറമാന്‍ ഞാന്‍ തന്നെ. പലരുടെയും ഫോട്ടോ എടുത്തു കൊണ്ടിരിക്കെ വല്ലിമ്മ അങ്ങോട്ട് കടന്നുവന്നു . വല്ലിമ്മയുടെ ഒരു ഫോട്ടോ കിട്ടണം . ഞാന്‍ കാമറ പോസ് ചെയ്യുന്നത് കണ്ടതും വല്ലിമ്മ ഓടി രക്ഷപ്പെട്ടു . പല വഴിയിലൂടെയും അവരുടെ ഒരു ഫോട്ടോക്ക് വേണ്ടി ഞാന്‍ ശ്രമിച്ചു നോക്കി. രക്ഷയില്ല . ഒടുവില്‍ ഞാന്‍ പരാജയം സമ്മതിച്ചു.
രക്തബന്ധത്തില്‍ നിന്നും ഫോട്ടോ ഇല്ലാതെ മനസ്സില് മാത്രം സൂക്ഷിക്കുന്ന മുഖം എന്റെ വല്ലിമ്മയുടെത് മാത്രമാണ്. അവരുടെ ഈമാനിന്റെ ബര്കത്തു കൊണ്ടു അല്ലാഹു നമ്മെ അവരോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടി തരട്ടെ (ആമീന്‍).