നെല്ലിക്ക പ്രകൃതി നല്‍കിയ വരദാനം"ഗൂസ്ബെറി" എന്ന് ഇംഗ്ലീഷിലും "ധാത്രി" എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്ന നെല്ലിക്ക "യൂഫോര്‍ബീയേസി" എന്ന സസ്യകുലത്തിലെ അംഗമാണ്.വൈറ്റമിന്‍ സി സമൃദ്ധമായ തോതില്‍ അടങ്ങിയിട്ടുള്ള നെല്ലിക്ക കുട്ടികളുടെ ബുദ്ധി വികാസത്തിന് വളരെ ഉത്തമമാണ്. കാത്സ്യം. ഇരുമ്പ്. ഫോസ്ഫറസ് , കരോട്ടീന്‍ എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു. പച്ച നെല്ലിക്കാ. നീരും തേനും ചേര്‍ത്ത് നിത്യവും കഴിച്ചു വന്നാല്‍ ശരീരം നല്ലതു പോലെ പുഷ്ടിപ്പെടുന്നതാണ്. ച്യവനപ്രാശത്തിലെ പ്രധാനചേരുവ നെല്ലിക്കയാണ്. പ്രമേഹരോഗ ശമനത്തിനും നെല്ലിക്ക ഒരു ഉത്തമ ഔഷധം പോലെ ഉപകരിക്കും. പച്ച നെല്ലിക്കാ നീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ദിവസവും ഒരൌണ്‍സ് വീതം രണ്ടു നേരം കഴിച്ചു വന്നാല്‍ പ്രമേഹ രോഗത്തിന് ഒരു പരിധി വരെ ആശ്വാസം ലഭിക്കും.
കുരു കളഞ്ഞ നെല്ലിക്ക പതിനനഞ്ച് ഗ്രാം എടുത്ത് അത്åനല്ലപോലെ അരച്ച് 100 മില്ലീലിറ്റര്‍ പാലില്‍ ദിവസവും കഴിച്ചു വന്നാല്‍ അമ്ളപിത്തം, പുളിച്ചുതികട്ടല്‍, ഉദരപ്പുണ്ണ് എന്നിവ ശമിക്കുന്നതാണ്‍്. നെല്ലിക്കയും ഉണക്കമുന്തിരിങ്ങയും ചതച്ച് വെള്ളത്തിലിട്ട് പിഴിഞ്ഞരിച്ച് അതില്‍ പഞ്ചസാരയും തേനും ചേത്ത് സേവിക്കുന്നത് ചര്‍ദ്ദി ശമിപ്പിക്കും.
സൌന്ദര്യ സംരക്ഷണത്തിനും നെല്ലിക്കയെ പ്രയോജനപ്പെടുത്താവുന്നതാണ് ദിവസവും കുറച്ച് നെല്ലിക്കത്തോടിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ കുളിക്കുന്നത് ശരീരഉന്മേഷത്തിനും ജരാനരകള്‍ അകറ്റുന്നതിനും നല്ലതാണ്. രക്തശുദ്ധിക്കും, ദഹനത്തിനും മൂത്രാശയ രോഗത്തിനും നെല്ലിക്ക ഒരു ഉത്തമ ഔഷധമാണ്.
തണലില്‍ ഉണക്കിയ നെല്ലിക്കയുടെ തോട് പൊടിച്ചത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തിളപ്പിക്കുക ഇത് തലമുടിയിലും തലയോട്ടിയിലും പുരട്ടിക്കുളിച്ചാല്‍ മുടികറുക്കുകയും തലമുടി സമ്രൃദ്ധമായി വളരുകയും ചെയ്യും. . അധരങ്ങളില്‍ നെല്ലിക്ക നീര്‍് പതിവായി പുരട്ടിയാല്‍ അധരങ്ങള്‍ക്ക് നല്ല ചുവന്ന നിറം ലഭിക്കുന്നതാണ്.
ഒരൊറ്റ നെല്ലിക്കയില്‍ നിന്നും ലഭിക്കുന്ന വൈറ്റമിന്‍ സി 20 മധുര നാരങ്ങയില്‍ നിന്നും കിട്ടുന്ന പോഷകമൂല്യത്തിന് തുല്യമാണ്. ശ്വാസകോശ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും നെല്ലിക്ക അതിശയകരമായ ഫലം നല്‍കും. പ്രകൃതി നമുക്ക് കനിഞ്ഞു നല്‍കിയ വിറ്റമിന്‍ സി ഗുളികകളാണ് നെല്ലിക്ക. ക്ഷയം, ചുമ, ഹൃദ്രോഗം , എന്നിവയ്ക്ക് നെല്ലിക്ക പ്രയോജനപ്രദമാണ്. നെല്ലിക്ക കാഴ്ചയില്‍ ചെറുതാണെങ്കിലും പോഷകമേന്മയുടെ കാര്യത്തില്‍ വളരെ വലുതാണ് അതിന്റെ സ്ഥാനം .
പച്ച നെല്ലിക്ക നീരില്‍ കരിഞ്ചീരകം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ വായ്പ്പുണ്ണിനു ശമനം ലഭിക്കുന്നതാണ്. അതു പോലെ നെല്ലിക്കാനീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ദിവസേന കഴിച്ചു വന്നാല്‍ കാന്‍സര്‍ വന്നു നശിച്ച കോശങ്ങള്‍ക്കു പോലും പുനരുജ്ജീവനം ലഭിക്കുന്നതാണ്,
“ആദ്യം കയ്ക്കും പിന്നെ മധുരിക്കും” എന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്നതാണ് നെല്ലിക്കയുടെ ഗുണ മേന്മകള്‍.കുരു കളഞ്ഞ നെല്ലിക്ക പതിനനഞ്ച് ഗ്രാം എടുത്ത് അത്åനല്ലപോലെ അരച്ച് 100 മില്ലീലിറ്റര്‍ പാലില്‍ ദിവസവും കഴിച്ചു വന്നാല്‍ അമ്ളപിത്തം, പുളിച്ചുതികട്ടല്‍, ഉദരപ്പുണ്ണ് എന്നിവ ശമിക്കുന്നതാണ്‍്. നെല്ലിക്കയും ഉണക്കമുന്തിരിങ്ങയും ചതച്ച് വെള്ളത്തിലിട്ട് പിഴിഞ്ഞരിച്ച് അതില്‍ പഞ്ചസാരയും തേനും ചേത്ത് സേവിക്കുന്നത് ചര്‍ദ്ദി ശമിപ്പിക്കും.സൌന്ദര്യ സംരക്ഷണത്തിനും നെല്ലിക്കയെ പ്രയോജനപ്പെടുത്താവുന്നതാണ് ദിവസവും കുറച്ച് നെല്ലിക്കത്തോടിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ കുളിക്കുന്നത് ശരീരഉന്മേഷത്തിനും ജരാനരകള്‍ അകറ്റുന്നതിനും നല്ലതാണ്. രക്തശുദ്ധിക്കും, ദഹനത്തിനും മൂത്രാശയ രോഗത്തിനും നെല്ലിക്ക ഒരു ഉത്തമ ഔഷധമാണ്.തണലില്‍ ഉണക്കിയ നെല്ലിക്കയുടെ തോട് പൊടിച്ചത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തിളപ്പിക്കുക ഇത് തലമുടിയിലും തലയോട്ടിയിലും പുരട്ടിക്കുളിച്ചാല്‍ മുടികറുക്കുകയും തലമുടി സമ്രൃദ്ധമായി വളരുകയും ചെയ്യും. . അധരങ്ങളില്‍ നെല്ലിക്ക നീര്‍് പതിവായി പുരട്ടിയാല്‍ അധരങ്ങള്‍ക്ക് നല്ല ചുവന്ന നിറം ലഭിക്കുന്നതാണ്.ഒരൊറ്റ നെല്ലിക്കയില്‍ നിന്നും ലഭിക്കുന്ന വൈറ്റമിന്‍ സി 20 മധുര നാരങ്ങയില്‍ നിന്നും കിട്ടുന്ന പോഷകമൂല്യത്തിന് തുല്യമാണ്. ശ്വാസകോശ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും നെല്ലിക്ക അതിശയകരമായ ഫലം നല്‍കും. പ്രകൃതി നമുക്ക് കനിഞ്ഞു നല്‍കിയ വിറ്റമിന്‍ സി ഗുളികകളാണ് നെല്ലിക്ക. ക്ഷയം, ചുമ, ഹൃദ്രോഗം , എന്നിവയ്ക്ക് നെല്ലിക്ക പ്രയോജനപ്രദമാണ്. നെല്ലിക്ക കാഴ്ചയില്‍ ചെറുതാണെങ്കിലും പോഷകമേന്മയുടെ കാര്യത്തില്‍ വളരെ വലുതാണ് അതിന്റെ സ്ഥാനം .പച്ച നെല്ലിക്ക നീരില്‍ കരിഞ്ചീരകം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ വായ്പ്പുണ്ണിനു ശമനം ലഭിക്കുന്നതാണ്. അതു പോലെ നെല്ലിക്കാനീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ദിവസേന കഴിച്ചു വന്നാല്‍ കാന്‍സര്‍ വന്നു നശിച്ച കോശങ്ങള്‍ക്കു പോലും പുനരുജ്ജീവനം ലഭിക്കുന്നതാണ്,“ആദ്യം കയ്ക്കും പിന്നെ മധുരിക്കും” എന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്നതാണ് നെല്ലിക്കയുടെ ഗുണ മേന്മകള്‍.