സന്ധി വാതം
ജീവിതവിജയത്തിന് ബുദ്ധിശക്തിയും ഓര്‍മശക്തിയും അത്യാവശ്യം ആയിരിക്കുന്നതുപോല ചലനശക്തിയും ആവശ്യംതന്നെ. ചലനശേഷിയെ ബാധിക്കുന്ന ഒരു രോഗമാണ് 'റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്' അഥവാ സന്ധിവീക്കം. ആദ്യം സന്ധികളെ ബാധിക്കുന്ന ഈ രോഗം ക്രമേണ ഹൃദയവാല്‍വുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം എന്നതിനാല്‍ സന്ധിവാതം 'സന്ധികളെ നക്കുകയും ഹൃദയത്തെ കടിക്കുകയും' ചെയ്യുന്നു എന്ന ഒരു ചൊല്ല് ചികിത്സകരുടെ ഇടയിലുണ്ട്. തൊണ്ടവേദന കൂടെക്കൂടെ ഉണ്ടാകുകയും അതിനു യഥാസമയം പരിഹാരം തേടാതിരിക്കുകയും ചെയ്യുന്നവരില്‍ ഭാവിയില്‍ സന്ധിവീക്കം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
പ്രായ, ലിംഗഭേദമെന്യേ വ്യാപകമായി കാണപ്പെടുന്ന സന്ധിവീക്കം നാല്പതു കഴിഞ്ഞ പ്രായക്കാരിലും സ്ഥൂലശരീരികളിലുമാണ് സാധാരണ കാണപ്പെടുന്നത്. മിക്കവാറും ഏതെങ്കിലും ഒരു സന്ധിയില്‍-പ്രത്യേകിച്ച് കാല്‍മുട്ടില്‍-ആണ് ഈ രോഗം ബുദ്ധിമുട്ടുണ്ടാക്കാറുള്ളത്. ഈ രോഗത്തില്‍ വാതദോഷത്തിന് പ്രാമുഖ്യം ഉള്ളപ്പോള്‍ കുത്തിവലിക്കുന്നതുപോലുള്ള വേദന ശക്തമാവുകയും സിരകള്‍ തുടിക്കുന്നതുപോലുള്ള തോന്നലും വിരല്‍ സന്ധികളില്‍, പ്രത്യേകിച്ച് മരവിപ്പും തരിപ്പും നീരും ചിലപ്പോള്‍ ചുവപ്പുനിറവും പ്രത്യക്ഷപ്പെടുകയും ചെയ്യും.
രോഗം പഴകുമ്പോള്‍ തുടയെല്ലുകളില്‍ ശക്തമായ കഴപ്പും നീരും വേദനയും അനുഭവപ്പെടുന്നതായി കണ്ടിട്ടുണ്ട്. പേശീസ്തബ്ധതയും കാഠിന്യവും ഉണ്ടായിരിക്കും. രാവിലെ എണീറ്റാലുടനെയും കുറെ സമയം ഇരുന്നതിനുശേഷം എണീറ്റ് നടക്കുന്ന സമയത്തും വേദന ഉണ്ടാകും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ പേശികള്‍ കട്ടിയാകുന്ന അവസ്ഥ ഉണ്ടാകാം. സന്ധികളില്‍നിന്നു സന്ധികളിലേക്ക് നീരും വേദനയും സംക്രമിക്കുകയും കടുത്ത പനി, വായ്ക്കരുചി, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന 'ആമവാത'ത്തില്‍നിന്നു സന്ധിവീക്കത്തെ വേര്‍തിരിച്ചറിയേണ്ടത് ചികിത്സ ഫലപ്രദമാകാന്‍ അത്യാവശ്യമാണ്. സന്ധിവീക്കത്തില്‍ ഏതെങ്കിലും സന്ധിയിലോ സന്ധികളിലോ സ്ഥിരമായി കേന്ദ്രീകരിക്കപ്പെടുന്ന നീരും വേദനയും ആണ് എടുത്തുപറയേണ്ട ലക്ഷണങ്ങള്‍.
കാരണങ്ങള്‍: അമിതമായി ശാരീരികായാസം വേണ്ടിവരുന്ന ജോലികളില്‍ സ്ഥിരമായേര്‍പ്പെടുക, അപഥ്യങ്ങളും ശരീരത്തിന് ഹിതകരമല്ലാത്തതുമായ ആഹാരങ്ങള്‍ ശീലമാക്കുക, പകലുറക്കം, രാത്രി ഉറക്കമിളയ്ക്കുക, അമിത മദ്യപാനം, ദീര്‍ഘനേരം വാഹനയാത്ര, മലമൂത്രാദികളെ ബലം പ്രയോഗിച്ചു തടഞ്ഞുവെക്കുക, പരസ്പരവിരുദ്ധങ്ങളായ ഭക്ഷ്യവസ്തുക്കള്‍ ഒന്നിച്ചുപയോഗപ്പെടുത്തുക, രൂക്ഷതയേറിയതും അമ്ലലവണരസപ്രധാനങ്ങളുമായ ആഹാരപാനീയങ്ങള്‍ ശീലമാക്കുക, അമിതമായി ചൂടേല്ക്കുക, ഓരോ ഋതുവിലും അതതു കാലത്തിനനുയോജ്യമല്ലാത്ത ചര്യകള്‍ സ്വീകരിക്കുക എന്നീ കാരണങ്ങളാണ് മുഖ്യമായും സന്ധിവീക്കത്തിന് പിന്നിലുള്ളത്. സുകുമാരശരീരികളിലും സ്ഥൂലന്മാരിലും പൊതുവെ സുഖജീവിതം നയിക്കുന്നവരിലും ഈ രോഗം എളുപ്പത്തില്‍ പിടികൂടുന്നതായി കണ്ടിട്ടുണ്ട്.
ആദ്യം കൈവിരലുകളുടെ സന്ധികളെ ബാധിക്കുകയും ക്രമേണ ശരീരത്തിലെ മറ്റു വലിയ സന്ധികളിലേക്ക് നീരും വേദനയും ചലനശേഷിക്കുറവും ബാധിക്കുകയുമാണ് ഈ രോഗത്തിന്റെ പൊതുവെ കണ്ടുവരുന്ന രീതി. തണുത്ത കാലാവസ്ഥകളിലും തണുത്ത ആഹാരപാനീയങ്ങള്‍ കൂടുതലായുപയോഗിക്കുകയും ചെയ്യുമ്പോള്‍ രോഗം വര്‍ധിക്കും. രോഗം പുരോഗമിക്കുന്നതിനനുസരിച്ച് സന്ധിവേദനയും വീക്കവും വര്‍ധിക്കുകയും ചലനശേഷി കുറഞ്ഞുവരികയും ചെയ്യും. ചെറിയ പനി, നെഞ്ചിടിപ്പ്, ക്ഷീണം എന്നിവയും രോഗിക്കനുഭവപ്പെട്ടേക്കാം. വിളര്‍ച്ചയും കാണപ്പെടാം. രോഗം പഴക്കം ഉള്ളതാകുമ്പോള്‍ വേദനയും പേശീസങ്കോചവും സന്ധികളുടെ സുഗമമായ ചലനത്തെ പ്രതികൂലമായി ബാധിക്കും.
ആദ്യഘട്ടത്തില്‍ സന്ധികള്‍ക്ക് വൈരൂപ്യം സംഭവിച്ചാലും അനുയോജ്യമായ ചികിത്സകൊണ്ട് പരിഹരിക്കാം. രോഗം പഴക്കമേറുന്തോറും ഇതു സ്ഥിരവൈകല്യമായി മാറിയേക്കും. പേശീസങ്കോചമാണ് സന്ധികളുടെ വികൃതാവസ്ഥയ്ക്കു കാരണം. ക്രമേണ സന്ധി നിശ്ചലമായേക്കാം. നിശ്ചലമായിത്തീരുന്ന സന്ധിഭാഗങ്ങളുമായി ബന്ധപ്പെട്ട അസ്ഥി വികൃതമാകും. കൈകാലുകളിലെ വിരലുകളുടെ സന്ധിയിലാണ് കൂടുതലായും വൈരൂപ്യം സംഭവിച്ചുകാണുന്നത്.
സന്ധിവീക്കത്തിന്റെ ആദ്യഘട്ടത്തില്‍ ഈ അസുഖം വന്നും പോയും നില്ക്കും. സന്ധിവീക്കം വരാന്‍ പോകുന്നതിനു മുമ്പായി ത്വക്കിനു നിറവ്യത്യാസവും സന്ധിയില്‍ മരവിപ്പും മുറിവു സംഭവിച്ചാലെന്നപോലെ വേദനയും കൂടുതല്‍ വിയര്‍ക്കലും കാല്‍മുട്ട്, തുടകള്‍, ഇടുപ്പെല്ല് എന്നീ ഭാഗങ്ങളില്‍ സൂചികൊണ്ട് കുത്തിയാലെന്നപോലെ വേദന, ശരീരത്തിനു പൊതുവെ ഭാരക്കൂടുതല്‍ തോന്നുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകും.
ആദ്യഘട്ടത്തില്‍ പൂര്‍ണമായ വിശ്രമവും ലഘുചികിത്സകളുംകൊണ്ട് സുഖപ്പെടുത്താന്‍ കഴിഞ്ഞേക്കും. ഔഷധീകരിച്ച തൈലങ്ങളുടെ ബാഹ്യോപയോഗം, അവകൊണ്ടുള്ള ധാരകോരല്‍, അവഗാഹസ്വേദം എന്നിവകൊണ്ടുതന്നെ ശാന്തി ലഭിച്ചേക്കാം. രോഗം പഴക്കമേറിയാല്‍ സ്‌നേഹപാനം, സ്വേദിപ്പിക്കല്‍, വിരേചനം, വസ്തി തുടങ്ങിയവ ചെയ്യേണ്ടിവരും. മഹാരാസ്‌നാദിപോലുള്ള കഷായങ്ങള്‍ ദോഷകോപശമനത്തിനും രക്തശുദ്ധിക്കും സഹായിക്കുന്നു. തൈലങ്ങളുടെ ബാഹ്യോപയോഗം സന്ധികളിലെ വീക്കവും വേദനയും കുറയ്ക്കാന്‍ സഹായിക്കും. സന്ധികളില്‍ നീരും വേദനയും അസഹനീയമെങ്കില്‍ രാസെ്‌നെരണ്ഡാദി കഷായത്തില്‍ ആവര്‍ത്തിച്ച ക്ഷീരബല ചേര്‍ത്തുപയോഗിക്കുമ്പോള്‍ നല്ല ഫലം കിട്ടിക്കണ്ടിട്ടുണ്ട്.
സന്ധികളില്‍ നീരും പുകച്ചിലും ഉള്ളപ്പോള്‍ ആരനാളതൈലം, പിണ്ഡതൈലം, സഹചരാദിതൈലം എന്നിവ വിദഗ്‌ധോപദേശപ്രകാരം ഉപയോഗപ്പെടുത്താം. താന്നിക്കയുടെ മജ്ജ പാലില്‍ പുഴുങ്ങിയരച്ച് ലേപനം ചെയ്യുന്നത് ചുവപ്പുനിറത്തോടുകൂടിയ സന്ധിവേദനയും വീക്കവും കുറയ്ക്കും. രസതൈലം, ക്ഷീരബലതൈലം, ബലാഗുളുച്യാദിതൈലം എന്നിവ തലയില്‍ തേക്കാനുപയോഗപ്പെടുത്താം. ഗുല്‍ഗുലുതിക്തകം കഷായം, രോഗരാജഗുല്‍ഗുലു ഗുളിക എന്നിവയുടെ ഉപയോഗവും ഫലപ്രദമായിരിക്കും.
അമൃതും എള്ളുംകൂടി പാലിലരച്ച് നീരുള്ള ഭാഗത്ത് ലേപനം ചെയ്താല്‍ വേദനയും വീക്കവും പുകച്ചിലും കുറയും. അനുയോജ്യമായ തൈലം ഉപയോഗിച്ചുള്ള പിഴിച്ചില്‍, രക്തപ്രവാഹം സന്ധികളിലേക്ക് സുഗമമാക്കാനും വീക്കത്തിന്റെ കാഠിന്യം കുറയ്ക്കാനും സഹായിക്കുന്നു. വേദനയും വീക്കവും കുറയ്ക്കുന്നതോടൊപ്പം രോഗം ആവര്‍ത്തിക്കാതിരിക്കാനും ഇതു സഹായിക്കും. തുടര്‍ന്നു ചെയ്യുന്ന ഞവരക്കിഴി, സന്ധികളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തും. കഷായവസ്തിയും സ്‌നേഹവസ്തിയും നല്ല ഫലം നല്കും.
പഥ്യമായ ആഹാരവിഹാരങ്ങള്‍ക്ക് സന്ധിവീക്കചികിത്സയില്‍ സുപ്രധാന പങ്കുണ്ട്. ദഹിക്കാന്‍ വിഷമം ഉള്ളതും ഉപ്പ് അധികരിച്ചതും അമ്ലം കൂടുതലുള്ളതും ഗുരുത്വമേറിയതും വളരെ ചൂടുള്ളതുമായ ആഹാരങ്ങള്‍ ഒഴിവാക്കണം. പകലുറങ്ങരുത്. ലഘു വ്യായാമങ്ങള്‍ ശീലിക്കണം. നീന്തല്‍ നല്ല വ്യായാമമാണ്. മദ്യപാനം ഒഴിവാക്കുകയും മനസ്സ് സംഘര്‍ഷഭരിതമാകാതെ ശ്രദ്ധിക്കുകയും വേണം. ദുഃഖം, കോപം ഇവ ഒഴിവാക്കി മനസ്സ് പ്രസന്നമാക്കിവെക്കണം.
ധാതുലവണങ്ങള്‍, ജീവകങ്ങള്‍, കാത്സ്യം, ഇരുമ്പ് ഇവ ഉള്‍ക്കൊള്ളുന്ന സന്തുലിതമായ ഒരാഹാരരീതി ആവശ്യമാണ്. ഫ്രീറാഡിക്കിള്‍സിനെ ശരീരത്തില്‍നിന്നു നിര്‍മാര്‍ജനം ചെയ്യുന്ന ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ ഇവ ഉള്‍ക്കൊള്ളുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും ഉപയോഗപ്പെടുത്തണം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ