മലപ്പുറം: ലോക ജനസംഖ്യ തിങ്കളാഴ്ച എഴുനൂറ്‌കോടിയെത്തിയപ്പോള്‍ സംസ്ഥാനത്തെ മനുഷ്യവിഭവശേഷിയില്‍ മുന്നിലാണ് മലപ്പുറം. 2011 ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ 3.33 കോടിയിലെ ജനങ്ങളില്‍ 41,10,956 പേര്‍ മലപ്പുറത്തുകാരാണ്. ഇതില്‍ 19,61,014 പുരുഷന്മാരും 21,49,942 സ്ത്രീകളുമാണ്. 2001ലെ കണക്കില്‍നിന്ന് 13.39 ശതമാനം വര്‍ധിച്ചാണ് ജില്ലയിലെ ജനസംഖ്യ 41 ലക്ഷം കടന്നത്.
ജനസംഖ്യാവര്‍ധനയിലും ജനസംഖ്യയിലും മറ്റ് ജില്ലകളേക്കാള്‍ മുന്നിലാണെങ്കിലും വര്‍ധന നിരക്കില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1971-81 കാലഘട്ടത്തിലെ ജനസംഖ്യാവര്‍ധന 29.43 ശതമാനവും 1981-91ല്‍ 28.87 ശതമാനവുമായിരുന്നുവെങ്കില്‍ 1991-2001ല്‍ വര്‍ധന 17.09 ശതമാനമായി. 2011ലെ സെന്‍സസ് പ്രക്രാരം ഇത് 13.39 ശതമാനവുമായി.
ആറ് വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണം 5,52,771 ആണ്. അതായത് 13.45 ശതമാനം. ഇതില്‍ 2,81,959 ആണ്‍കുട്ടികളും 2,70,813 പെണ്‍കുട്ടികളുമാണ്.
ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള താലൂക്ക് തിരൂരും കുറവ് പൊന്നാനിയുമാണ്. തിരൂരില്‍ 9,28,395 പേരുള്ളപ്പോള്‍ പൊന്നാനിയിലുള്ളത് 3,79,470 ആണ്. നഗരസഭയില്‍ ഒന്നാംസ്ഥാനത്ത് മഞ്ചേരിയാണ്. പിന്നില്‍ പെരിന്തല്‍മണ്ണയും. മഞ്ചേരിയില്‍ 97,112 പേരും പെരിന്തല്‍മണ്ണയില്‍ 49,436 പേരുമാണുള്ളത്.
ഇതോടൊപ്പം ജില്ലയുടെ സാക്ഷരതാനിരക്കും ഉയര്‍ന്നു. 93.55 ശതമാനമാണിപ്പോള്‍ ജില്ലയില്‍ സാക്ഷരര്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ