കോഴിക്കോട്ടെ അറിയപ്പെടുന്ന വ്യാപാരിയും പൊതുപ്രവര്‍ത്തകനുമായ തോട്ടത്തില്‍ റഷീദ് കൂട്ടുകാരനില്‍നിന്ന് തനിക്ക് ലഭിച്ച ഒരു ഇ-മെയില്‍ സന്ദേശം അതിലെ ഉള്ളടക്കത്തിന്‍െറ സവിശേഷത കാരണം അയച്ചുതരുകയുണ്ടായി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സുഹൃത്ത് തന്‍െറ കൂട്ടുകാരന്‍െറ ക്ഷണം സ്വീകരിച്ച് ജര്‍മനി സന്ദര്‍ശിച്ചതായിരുന്നു. ഹാംബര്‍ഗിലാണ് അദ്ദേഹത്തിന്‍െറ സുഹൃത്ത് ജോലി ചെയ്യുന്നത്. അദ്ദേഹം തന്‍െറ അതിഥിയെ സല്‍ക്കരിക്കാന്‍ നഗരത്തിലെ റസ്റ്റാറന്‍റിലേക്ക് കൂട്ടിക്കൊണ്ടുപോയി. പതിവുപോലെ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി.
റസ്റ്റാറന്‍റില്‍ ഭക്ഷണം കഴിക്കുന്നവരുടെ മേശപ്പുറത്തേക്ക് നോക്കിയപ്പോള്‍ മലയാളി സന്ദര്‍ശകന് വല്ലാത്ത വിസ്മയം തോന്നി. ജര്‍മന്‍കാരെ സംബന്ധിച്ച് താന്‍ കേട്ടതൊന്നും ശരിയല്ളെന്ന് അയാള്‍ക്ക് മനസ്സിലായി. താന്‍ ധരിച്ചതുപോലെ സമ്പന്നരല്ളെന്ന് മാത്രമല്ല, വളരെ ദരിദ്രരാണെന്നും അയാള്‍ വിചാരിച്ചു. റൊട്ടിയും ജാമുമാണ് പലരും കഴിക്കുന്നത്. രണ്ടും മൂന്നും പേര്‍ ഒരു റൊട്ടി പിച്ചിയെടുത്താണ് തിന്നുന്നത്.
കേരളീയ പതിവനുസരിച്ചാണ് മലയാളി ഭക്ഷണം വരുത്തിയത്. അത് റസ്റ്റാറന്‍റിലുള്ള പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു. രണ്ടുപേര്‍ക്ക് ഇത്രയേറെ വൈവിധ്യമുള്ള ഭക്ഷണമെന്നതായിരുന്നു അതിനുകാരണം. കൂട്ടത്തില്‍ ഒരു മേശക്കു ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മൂന്നു വൃദ്ധകള്‍ മലയാളികളെത്തന്നെ നിരീക്ഷിക്കാന്‍ തുടങ്ങി. മലയാളികള്‍ വരുത്തിയ ഭക്ഷണം മുഴുവന്‍ കഴിക്കുന്നുണ്ടോ എന്നാണ് അവര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നത്.
അതുകൊണ്ടുതന്നെ മലയാളികള്‍ മേശയുടെ അടുത്തുനിന്ന് എഴുന്നേല്‍ക്കുന്നതുവരെ അവര്‍ സ്ഥലം വിട്ടില്ല. സ്വാഭാവികമായും മലയാളികളുടെ മേശപ്പുറത്തു കുറേ ഭക്ഷണം ബാക്കിയുണ്ടായിരുന്നു. ഇതുകണ്ട വൃദ്ധകള്‍ മാനേജറോട് പരാതി പറഞ്ഞു. തങ്ങളെ സംബന്ധിച്ചാണ് സംസാരിക്കുന്നതെന്ന് ബോധ്യമായ മലയാളികളും മാനേജറുടെ അടുത്തെത്തി. അവര്‍ വൃദ്ധകളുടെ സമീപനത്തില്‍ അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ടു പറഞ്ഞു. ‘ഞങ്ങള്‍ വിലകൊടുത്തു വാങ്ങിയ ഭക്ഷണം എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഞങ്ങളാണ്, ഇവരല്ല.അതോടെ സംസാരം മലയാളി ആതിഥേയനും വൃദ്ധകളും തമ്മിലായി. തര്‍ക്കം രൂക്ഷമായതോടെ വൃദ്ധകളിലൊരാള്‍ ഫോണ്‍ ചെയ്തു. അവര്‍ തര്‍ക്കിച്ചുനില്‍ക്കവേ മിനിറ്റുകള്‍ക്കകം പരിശോധനാ ഉദ്യോഗസ്ഥരെത്തി. മേശപ്പുറത്ത് ഭക്ഷണാവശിഷ്ടം നേരില്‍ക്കണ്ട ഉദ്യോഗസ്ഥര്‍ മലയാളികളുടെ മേല്‍ അമ്പത് മാര്‍ക് പിഴ ചുമത്തി. ഇതിനെ ചോദ്യം ചെയ്ത് കേരളീയ സുഹൃത്ത് പറഞ്ഞു: ‘ഞങ്ങള്‍ വാങ്ങിയ ഞങ്ങളുടെ ഭക്ഷണം മുഴുവന്‍ കഴിക്കണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് ഞങ്ങളല്ളേ? ഞങ്ങളുടെ അവകാശത്തില്‍ എന്തിന് മറ്റുള്ളവര്‍ ഇടപെടുന്നു?
ഇതിന് ജര്‍മന്‍ ഉദ്യോഗസ്ഥരുടെ മറുപടി വ്യക്തവും ശക്തവുമായിരുന്നു. ‘പണമേ നിങ്ങളുടേതായുള്ളൂ. ഭക്ഷ്യവിഭവങ്ങള്‍ നിങ്ങളുടേതല്ല; സമൂഹത്തിന്‍േറതാണ്. ജനങ്ങള്‍ക്ക് ഉപകരിക്കുന്ന ആഹാരസാധനങ്ങള്‍ നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല.’
പടിഞ്ഞാറന്‍ നാടുകളില്‍ ആരും ഭക്ഷണാവശിഷ്ടം പാഴാക്കാറില്ല. റസ്റ്റാറന്‍റുകളില്‍ പോലും കഴിച്ചത് ബാക്കി വന്നാല്‍ ബാഗിലാക്കി വീട്ടില്‍ കൊണ്ടുപോവാറാണ് പതിവ്. അതിനുമാത്രമായി എല്ലാ റസ്റ്റാറന്‍റുകളിലും ഡ്രാഗി ബാഗുകളുണ്ടാവും.
പാശ്ചാത്യരെ പിന്തുടരുന്നതില്‍ കേരളീയര്‍ ഒട്ടും പിറകിലല്ല. എന്നാല്‍, നല്ല കാര്യങ്ങളല്ല മിക്ക അനുകരണവും. നമുക്കില്ലാത്ത പല നല്ല മൂല്യങ്ങളും പടിഞ്ഞാറന്‍ നാടുകളിലുണ്ട്. അവയൊന്നും ഇവിടെ പകര്‍ത്തപ്പെടാറില്ല. അതോടൊപ്പം എല്ലാ വൃത്തികേടുകളും അതേപടി പിന്‍പറ്റുകയും ചെയ്യുന്നു.
കേരളീയ നഗരങ്ങളിലെ ഓരോ വീട്ടിലെയും മാലിന്യശേഖരങ്ങളില്‍ എത്രമാത്രം ഭക്ഷണമാണ് പാഴാക്കിക്കളയുന്നതെന്ന് ശുചീകരണവൃത്തികളിലേര്‍പ്പെട്ട കുടുംബശ്രീ ജീവനക്കാരികളോട് ചോദിച്ചാലറിയാം. ഓരോ ദിവസവും അല്‍പമെങ്കിലും ആഹാരം പാഴാക്കാത്ത ഇടത്തരം കുടുംബങ്ങളോ സമ്പന്ന വീടുകളോ പട്ടണങ്ങളില്‍ കാണുക പ്രയാസം. കല്ല്യാണങ്ങള്‍ക്കും സല്‍ക്കാരങ്ങള്‍ക്കും അനേകം ഇനം വിഭവങ്ങളുണ്ടാക്കുന്നു.അവയുടെ വൈവിധ്യങ്ങളുടെ ആധിക്യം ഇന്ന് അന്തസ്സിന്‍െറ അടയാളമായിമാറിയിരിക്കുന്നു. പലരും പല വിഭവങ്ങളുമുണ്ടാക്കുന്നത് സ്വയം കഴിക്കാനോ അതിഥികളെ തീറ്റാനോ അല്ല. പൊങ്ങച്ച പ്രകടനത്തിന് പ്രദര്‍ശിപ്പിക്കാനാണ്.
ഓരോ ഇനം മാംസംകൊണ്ടും അനേകതരം ആഹാരസാധനങ്ങളുണ്ടാക്കുന്നു. കൂടാതെ മത്സ്യവും പച്ചക്കറികളുമുപയോഗിച്ച് ഒട്ടുവളരെ വിഭവങ്ങളൊരുക്കുന്നു. പലയിനം പഴങ്ങളും മധുരപദാര്‍ഥങ്ങളും തയാറാക്കുന്നു.എല്ലാം രുചി നോക്കാന്‍ പോലും സാധിക്കാത്ത അത്രയും വിഭവങ്ങള്‍. അതുകൊണ്ടുതന്നെ ഓരോ കല്യാണത്തിലും സല്‍ക്കാരത്തിലും പാഴാക്കപ്പെടുന്നത് പതിനായിരങ്ങളുടെയും ലക്ഷങ്ങളുടെയും ഭക്ഷ്യവസ്തുക്കളാണ്്. ആഘോഷവേളകളിലും ഇതുതന്നെ സംഭവിക്കുന്നു. ഓരോ ദിവസവും ഒരൊറ്റ പട്ടണത്തില്‍ മാത്രം പാഴായിപ്പോകുന്ന ഭക്ഷ്യവിഭവങ്ങള്‍ ആ പട്ടണത്തിലെ പാവപ്പെട്ടവരുടെ പട്ടിണി മാറ്റാന്‍ പലപ്പോഴും പര്യാപ്തമായേക്കാം.
യഥാര്‍ഥത്തില്‍ പ്രശ്നം ഭക്ഷ്യപദാര്‍ഥങ്ങളുടെ അഭാവമല്ല.അവയുടെ നീതിപൂര്‍വകവും സന്തുലിതവുമായ വിതരണം നടക്കുന്നില്ളെന്നതാണ്. ഒരുഭാഗത്ത് ആഹാരവസ്തുക്കള്‍ കുന്നുകൂടിക്കിടക്കുമ്പോള്‍ മറുഭാഗത്ത് എല്ലാം ഒഴിഞ്ഞുകിടക്കുന്നു. ചിലര്‍ ഭക്ഷ്യസാധനങ്ങള്‍ പാഴാക്കികളയുമ്പോള്‍ വേറെ ചിലര്‍ അതു കിട്ടാതെ പ്രയാസപ്പെടുന്നു.
ധൂര്‍ത്തും ദുര്‍വ്യയവും കേരളീയ സമൂഹത്തിന്‍െറ മുഖമുദ്രയായി മാറിയിരിക്കുന്നു. മിതവ്യയം ശക്തമായി അനുശാസിക്കുകയും ധൂര്‍ത്തിനെ കഠിനമായി വിലക്കുകയും ചെയ്യുന്ന മതത്തിന്‍െറ അനുയായികളാണ് മതമില്ലാത്തവരേക്കാള്‍ ഇതില്‍ മുന്നിലെന്നതാണ് ഏറെ വിചിത്രം.ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയില്‍നിന്ന് പ്രാര്‍ഥനക്ക് അംഗശുദ്ധി വരുത്തുമ്പോള്‍ പോലും വെള്ളം പാഴാക്കരുതെന്ന് മതം നിഷ്കര്‍ഷിക്കുന്നു. ധൂര്‍ത്ത് പൈശാചികമാണെന്ന് പഠിപ്പിക്കുന്നു. ഒരൊറ്റ വറ്റുപോലും പാഴാക്കിക്കളയരുതെന്ന് ശക്തമായി ആഹ്വാനം ചെയ്യുന്നു. നഷ്ടപ്പെടുത്തുന്ന ഓരോ വറ്റും പിശാചിനുള്ള ആഹാരമാണെന്ന് ഉണര്‍ത്തുന്നു. എന്നിട്ടും ആരാധനാനുഷ്ഠാനങ്ങളില്‍ തികഞ്ഞ നിഷ്ഠയും കണിശതയും പുലര്‍ത്തുന്നവര്‍ പോലും ഭക്ഷ്യവിഭവങ്ങള്‍ വരെ പാഴാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു.
ഇവിടത്തെ വായുവും വെള്ളവും അരിയും ഗോതമ്പും മാംസവും മത്സ്യവുമൊന്നും നമ്മുടേതല്ല. അവയുടെയൊക്കെ ഉടമസ്ഥത സ്രഷ്ടാവായ ദൈവത്തിനാണ്്.മനുഷ്യര്‍ക്കുള്ളത് ഉപയോഗാനുമതിയാണ്. അതും അനിയന്ത്രിതമല്ല. ദൈവ നിശ്ചിതമായ സാമൂഹിക താല്‍പര്യങ്ങളാല്‍ നിയന്ത്രിതമാണ്. അതുകൊണ്ടുതന്നെ വായുവും വെള്ളവും അന്നപാനീയങ്ങളുമെല്ലാം സമൂഹത്തിന്‍െറതാണ്. ഓരോ വ്യക്തിക്കും അത്യാവശ്യമുള്ളതില്‍ മാത്രമേ അവകാശമുള്ളൂ.അതിനപ്പുറം പ്രവേശിക്കുന്നതും അതിരു ലംഘിക്കുന്നതും കടുത്ത അപരാധമാണ്. അവ നശിപ്പിക്കുന്നതോ മാപ്പര്‍ഹിക്കാത്ത കുറ്റവും. പൊതുജീവിതത്തില്‍ മതമില്ലാത്ത പാശ്ചാത്യരുടെ മാതൃകയെങ്കിലും ഭക്ഷ്യവസ്തുക്കള്‍ പാഴാക്കാതിരിക്കുന്നതില്‍ നാം പിന്തുടര്‍ന്നിരുന്നെങ്കില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ