തിരുനാവായ: മലബാര്‍ കലാപ സ്മാരകമായ എടക്കുളത്തെ കുന്നുംപുറം പഠാണി ശഹീദ് മഖാം ടൂറിസം മാപ്പില്‍ ഇടം തേടുന്നു. ഇതിന്റെ മുന്നോടിയായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കുന്നുംപുറത്ത് മഖാമിന്റെ പേര്‍ രേഖപ്പെടുത്തിയ ചൂണ്ടുപലക സ്ഥാപിച്ചു. കോഴിക്കോട്ടുനിന്ന് പായക്കപ്പലില്‍ തിരുനാവായ ബന്തറിലെത്തിയ നാട്ടുരാജാക്കന്മാരുടെ ചുങ്കം പിരിവുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ രക്തസാക്ഷിയായ പണ്ഡിതനും ടിപ്പുവിന്റെ പടയാളികളില്‍ പ്രമുഖനുമായ സിറാജുല്‍ അക്താര്‍ എന്ന പഠാണി ശഹീദാണ് മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നതെന്നാണ് ചരിത്രം. അക്കാലത്ത് ചങ്ങമ്പള്ളി ഗുരുക്കന്മാരുടെ അധീനതയിലുള്ള സ്ഥലത്ത് ഖബറടക്കിയതുകൊണ്ടാണ് മഖ്ബറയുടെ കൈവശാവകാശം ഈ തറവാട്ടില്‍ വന്നു ചേര്‍ന്നത്. മലബാര്‍ കലാപകാലത്ത് മഖാം പരിസരത്തും തൊട്ടടുത്ത അംശക്കച്ചേരിയിലുമായിരുന്നു ബ്രിട്ടീഷ് പട്ടാളം ക്യാമ്പു ചെയ്തത്. ഖിലാഫത്തിന്റെ ഭാഗമായി കല്‍പകഞ്ചേരി കേന്ദ്രമായി പ്രവര്‍ത്തിച്ച മൂപ്പന്മാരുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ സംഘം കൂട്ടബാങ്ക് കൊടുത്ത് പ്രദേശം സ്വതന്ത്രനാടായി പ്രഖ്യാപിച്ചു. മഖാമില്‍ കാല്‍നൂറ്റാണ്ടു മുമ്പുവരെ ആണ്ടു നേര്‍ച്ച നടത്തിവന്നിരുന്നു. അന്ന് കൊടിയുയര്‍ത്താന്‍ ആഴ്‌വാഞ്ചേരി മനക്കല്‍നിന്ന് സംഭാവന ചെയ്ത തേക്കിന്റെ കൊടിമരം ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്. നാനാ ജാതി മതസ്ഥര്‍ ഇവിടെ നിത്യ സന്ദര്‍ശകരാണ്. മഖാം നേരത്തെ നിളാ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപനം വന്നെങ്കിലും ഒഴിവാക്കുകയായിരുന്നു. വൈകിയാണെങ്കിലും മഖാം ഏറ്റെടുത്ത് സംരക്ഷിക്കാന്‍ ഡി. ടി.പി.സി സന്നദ്ധത പ്രകടിപ്പിച്ചതില്‍ നാട്ടുകാരും ചരിത്ര- സാംസ്‌കാരിക പ്രവര്‍ത്തകരും സംതൃപ്തരാണ്.
സിറാജുല്‍ അക്താര്‍ എന്ന പഠാണി ശഹീദ് ടിപ്പുസുൽത്താന്റെ പടയാളി ആയിരുന്നു എന്നുള്ളതിന് എന്തെങ്കിലും തെളിവുണ്ടോ
മറുപടിഇല്ലാതാക്കൂഞാൻ സിയാറത്ത് ചെയ്തു
മറുപടിഇല്ലാതാക്കൂ