Evide click cheyyuka

Evide click cheyyuka
ഇവിടെ ക്ലിക്ക് ചെയ്യുക

ഒരുമ തന്നെ പെരുമ

ഒരുമ തന്നെ പെരുമ
അല്ലാഹു നമുക്ക് ആഫിയത്തുള്ള ദീര്‍ഘആയുസ്സ് നല്‍കട്ടെ

Jealousy

2017, ജൂലൈ 19, ബുധനാഴ്‌ച

ഇസ്‌ലാമിക കുട്ടിപ്പാട്ടുകൾ

1)
വേണം വേണം പോകേണം
മസ്ജിദിലേക്ക് പോകേണം
നിസ്കാരത്തിനു പോകേണം
ജമാഅത്തിന് കൂടേണം

വേണം വേണം ചെയ്യേണം
മുതിർന്നാൽ ജോലി ചെയ്യേണം
ദാനം ധർമ്മം ചെയ്യേണം
അറിവും ഇൽമും നൽകേണം

കാണാം നല്ലതിനൊക്കെയും
കേൾക്കാം നല്ലതിനൊക്കെയും
തിന്നാം നല്ലതിനൊക്കെയും
പറയാം നല്ലതിനൊക്കെയും

ഖുർആൻ എന്നും ഓതേണം
മൂത്തവരെ ബഹുമാനിക്കേണം
വായന നല്ലതിനാകേണം
അറിവ് നേടി ഉയരേണം

2)
അരുതേ അരുതേ ചെയ്യരുതേ
ഖിബലക്കു നേരെ തുപ്പരുതേ,
അരുതേ അരുതേ ചെയ്യരുതേ
മുഖത്തടിക്കരുതേ

ചീത്ത വാക്കുകൾ പറയരുതേ
കാലിൽ കാലു കയറ്റരുതേ
അരുതേ അരുതേ ചെയ്യരുതേ
ആരെയും വേദനായാക്കരുതേ
അരുതേ അരുതേ ചെയ്യരുതേ
കളിപ്പേരുകൾ വിളിക്കരുതേ
ദേഷ്യത്തിലാരോടും മിണ്ടരുതേ
അരുതേ അരുതേ ചെയ്യരുതേ

വായിൽ നോക്കി നിൽക്കരുതേ
ഇടത് കൊണ്ട് കുടിക്കരുതേ
അരുതേ അരുതേ ചെയ്യരുതേ
നിസ്കാരം ഖളാ ആക്കരുതേ,

ഞാനെന്ന നാട്യം കാട്ടരുതേ
കുശുമ്പ് കാട്ടി നടക്കരുതേ
അരുതേ അരുതേ ചെയ്യരുതേ
ഫജറിൻ സമയമുറങ്ങരുതെ


3)
നുണ പറയാൻ പാടില്ലാ
അസൂയ പാടില്ല
അന്യ മുതലെടുക്കാൻ പാടില്ല
അപഹരിക്കാൻ പാടില്ല
ഏഷണി പാടില്ലാ ഏഷണി പാടില്ലാ

വഞ്ചന പാടില്ലാ
കൊലയും പാടില്ലാ
പരിഹാസം പാടില്ലാ
ഫസാദ് പാടില്ലാ
പലിശ പാടില്ലാ പലിശ പാടില്ലാ

കുറ്റം പറയാൻ പാടില്ലാ
നമീമത് പാടില്ലാ
നിന്ദിക്കാനും പാടില്ലാ
അലമുറയിടാൻ പാടില്ലാ
അനുസരണക്കേടും പാടില്ലാ

പാടില്ലാത്തത് ചെയ്‌താൽ പിന്നെ
നരകം വീടാണെ നരകം വീടാണെ
അള്ളാ നമ്മെ കാക്കട്ടെ
ആമീൻ ആമീൻ യാ റബ്ബീ
ആമീൻ ആമീൻ യാ റബ്ബീ



ഇസ്‌ലാം കാര്യം അഞ്ചാണ്

ഇസ്‌ലാം കാര്യം അഞ്ചാണ്
അവകൾ അറിയൽ ഫർളാണ്
ഈമാൻ ഇസ്‌ലാം അറിഞ്ഞില്ലെങ്കിൽ
നരകം അവരുടെ വീടാണ്

കലിമ ശഹാദത്തൊന്നാണ്
നിസ്കാരം അതിൽ രണ്ടാണ്
ഇസ്‌ലാം കാര്യമിൽ മൂന്നാമത്തത്
മുതലിനടുത്ത സകാത്താണ്

റമദാൻ നോമ്പത്തിൽ നാലാണ്
അഞ്ചാമത്തത് ഹജ്‌ജാണ്
മുതലും വഴിയും ദേഹ സുഖവും
ഹജ്ജുൽ ബൈത്തിൽ ശര്ത്താണ്